അസംബ്ലീസ് ഓഫ് ഗോഡ് ആലുവ സെക്ഷന്‍!
അസംബ്ലീസ് ഓഫ് ഗോഡ് ആലുവ സെക്ഷന്‍!
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് കണ്‍സില്‍ അംഗങ്ങള്‍ക്കും
ബഹുമാന്യ സൂപ്രണ്ട് റവ. ടി.ജെ. സാമുവേല്‍ അവറുകള്‍ക്കും കഴിഞ്ഞ കാലങ്ങളില്‍ ആലുവ സെക്ഷന്റെ പ്രവര്‍ത്തനങ്ങളില്‍ സാമ്പത്തിക സഹായവും പ്രാര്‍ത്ഥന സഹാ യവും വിലപ്പെട്ട നിര്‍ദ്ദേശങ്ങളും നല്‍കിയ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും സ്വദേശത്തും വിദേശത്തുമുള്ള സഭകള്‍ക്കും ശുശ്രുഷകന്മാര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും ആലുവ സെക്ഷനില്‍ നിന്നുള്ള ഞങ്ങളുടെ ക്രിസ്തീയ വന്ദനം.
ആലുവ സെക്ഷന്റെ ആരംഭം മുതല്‍ അതിനുവേണ്ടി അധ്വാനിച്ചവരും നേതൃത്വം കൊടുത്ത ബഹു. പ്രസ്ബിറ്റേഴ്‌സ് ആയ റവ. ബാബു വർഗീസ്, റവ. മധുലാല്‍ അഗസ്റ്റിന്‍, റവ. ബാബു ജോര്‍ജ്ജ് പത്തനാപുരം, റവ. വിജി. പി. വര്‍ഗീസ്, റവ. ബിനു ജോസഫ്, റവ.പി.ടി. കുഞ്ഞുമോൻ അവറുകള്‍ക്കും അവരോടൊപ്പം പ്രവര്‍ത്തിച്ച മറ്റു കമ്മറ്റി മെമ്പേഴ്സിനെയും ഞങ്ങള്‍ നന്ദിയോടെ സ്മരിക്കുന്നു.
നാം ഇന്നു എത്തിനില്‍ക്കുന്ന ആത്മമണ്ഡലം ദര്‍ശനം നഷ്ടപ്പെട്ടു ലോക മയത്വത്തിലേക്കും ആദ്യസ്‌നേഹവും ആദ്യവിശ്വാസവും തീഷ്ണതയും നഷ്ടപ്പെട്ടു വിശുദ്ധിയുടെ മാനദണ്ഡങ്ങള്‍ക്ക് മുല്യഛ്യുതി ഭവിച്ചിരിക്കുന്ന അവസ്ഥയിലാണെന്നതിനു രണ്ടുപക്ഷമില്ല. 11-07.2022 ല്‍ പുതിയ സെക്ഷന്‍ കമ്മിറ്റി നിലവില്‍ വന്നു. ഞങ്ങള്‍ ദൈവ സന്നിധിയില്‍ പ്രാര്‍ത്ഥിച്ചു (പാപിച്ച ആശയങ്ങളും പദ്ധതികളും തികഞ്ഞ വിശ്വാസത്തോടും പ്രതീക്ഷയോടുംകുടെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ കാല ങ്ങളില്‍ ആലുവ സെക്ഷന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരും പ്രാര്‍ത്ഥിച്ചവരും സഹായിച്ചവരുമായ എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. അതോടൊപ്പം തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ക്കൊപ്പം കൈത്താങ്ങലായിരിപ്പാന്‍ സര്‍വ്വശക്തനായ ദൈവം കണ്ടിരിക്കുന്നവരുമായ ഏവരുടെയും മുന്‍പാകെ വയ്ക്കുന്ന 2024-26 വര്‍ഷത്തെ ഭാവി പദ്ധതികള്‍ ചുവടെ ചേര്‍ക്കുന്നു.
പാസ്റ്റർ ബിനോയ് തങ്കച്ചൻ ഏ.ജി.ആലുവ സെക്ഷൻ പ്രസ്ബിറ്റർ
സൗത്ത് ഇന്ത്യാ അസംബ്ലീസ് ഒഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ആലുവ സെക്ഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ബിനോയ് തങ്കച്ചനെ തിരഞ്ഞെടുത്തു. ഏ.ജി. കിഴക്കമ്പലം സഭാ ശുശ്രൂഷകനാണ്. സെക്രട്ടറിയായി പാസ്റ്റർ മാത്യു എം.എസ്, ഖജാൻജിയായി പാസ്റ്റർ പ്രിനു ലൂക്കോസ്, കമ്മറ്റി അംഗങ്ങളായി മെൽബിൻ തോമസ്, ജോൺ മാത്യു എന്നിവരെ ഉത്തര മേഖലാ ഡയറക്ടർ പാസ്റ്റർ സൈമൺ എം.ടി.യുടെയും എക്സിക്യൂട്ടിവ് കമ്മറ്റി മെമ്പർ പാസ്റ്റർ ബാബു വർഗ്ഗീസിന്റെയും നേതൃത്വത്തിൽ തിരഞ്ഞെടുത്തു.
ഞങ്ങളുടെ മൂല്യങ്ങൾ
വലിയ കാര്യങ്ങൾ ചിന്തിക്കു. വലുതായി പ്രവർത്തിക്കുക.